Wednesday, October 9, 2013

സൈലെൻസ് പ്ലീസ്



ഴ പെയ്തൊഴിഞ്ഞു നിന്ന ഹൈടെരബാദിലെ  സുന്ദരമായ ഒരു സന്ധ്യ . ഞാൻ അന്നൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് .  . അടച്ചിട്ട  എ സി റൂമുകളും , പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത ജോലിതിരക്കുകളും ശീലമായിരുന്ന കാലം . ഒരു പകലിന്റെ യുദ്ധം കഴിഞ്ഞു വീടിലെത്തുവാനായി  ഞാനൊരു ഷെയർ ഓട്ടോയിൽ കയറി .
               വളരെ തിരക്കേറിയ ഒരു നഗരമാണ് ഹൈദരാബാദ് . പലപ്പോഴും സാദാരണ കാരുടെ  ആശ്രയമാണ് ഷെയർ ഓട്ടോകൾ . അധികം താമസിക്കാതെ തന്നെ  എന്റെ ഓട്ടോയിൽ 2 പേർ കൂടെ കയറി . വളരെ സുമുഖനായ ഒരു ചെറുപ്പകാരനും ഒരു പ്രായമായ സ്ത്രീയും  . അവർ കുളിച്ചിട്ടു തന്നെ വർഷങ്ങളായി എന്നു തോന്നിപോകും . ഷെയർ ഓട്ടോകളിൽ ഇതൊരു പുത്തരിയല്ല . ഒന്നും മിണ്ടാതെ  പാതി മൂക്കുമടച്ചു  ഞങ്ങൾ യാത്ര തുടങ്ങി .
            പാതി മനസ് ഇപ്പോഴും ഓഫീസിൽ തന്നെ. ഷെയർ ഓട്ടോകളിലെ പതിവാണ് തെലുഗ് പാട്ടുകൾ . സത്യം പറഞ്ഞാൽ അതു കേൾക്കുമ്പോൾ ജാസി ഗിഫ്റ്റിനെ ഓർമ വരും. ആ പാട്ടുകളിൽ മുഴുകി വഴിവിളക്കുകളുടെ സൌന്ദര്യങ്ങൾ  ആസ്വദിച്ചു  ഞങ്ങൾ കുറെ ദൂരം പിന്നിട്ടു.
      ഒരു 2 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു . ഓട്ടോ പതിയ നിറുത്തി .പ്രായമുള്ള സ്ത്രീയ്ക്ക് ഇറങ്ങേണം . കയ്യിലുള്ള  സഞ്ചിയുമായി അവർ പുറത്തിറങ്ങി .

   ഓട്ടോ  ഡ്രൈവർ  : " ദസ്  രുപയാ "
   അവർ 6  രൂപയാണ് പ്രതീക്ഷി ച്ചത്   എന്ന് തോന്നുന്നു..
   കയ്യിലുള്ളത്   5 ഇന്റെ  മുഷിഞ്ഞ നോട്ടും    ഒരു 1 രൂപയുമാണ്  .

  ശരിക്കും പറഞ്ഞാൽ  6 രൂപയാണ് . എന്നാൽ  ഞങ്ങൾ  ഐ ടി കാർക്ക്  4 രൂപയ്ക്ക്  വിലയില്ലല്ലോ .     പറഞ്ഞു ജയിക്കാനുള്ള പ്രായമല്ല അവരുടേത്  . കയ്യിലുള്ള സഞ്ചിയിൽ നിന്നും  അവർ നുള്ളിപെറുക്കുവാൻ  തുടങ്ങി. താമസിക്കുന്നതിലുള്ള രോഷം  ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു .  അവരുടെ കയ്യിൽ 3 രൂപയേ കണ്ടോള്ളൂ .   കലിപൂണ്ട ഡ്രൈവർ അവരോടു തട്ടികയറുവാൻ തുടങ്ങി.
               ഇടപെടണമെന്ന് മനസു പറഞ്ഞെങ്കിലും ഞാൻ എന്റെ ലോകത്തിൽ സന്തുഷടനായിരുന്നു .
     വെറുതെ എന്തിനാണ് !
     അവരുടെ പ്രശ്നമല്ലേ  !
    പൈസ ഇല്ലെങ്കിൽ വീട്ടിലിരുന്നാൽ പോരെ !
    ഞാൻ എന്റെ  പുതിയ android ഫോണിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
  പെട്ടെന്ന് എന്റെ കൂടെ ഉണ്ടായിരുന്ന  പയ്യൻ ഓട്ടോയിൽ നിന്നിറങ്ങി  .
  ആരും ഒന്നും മിണ്ടിയില്ല. നിശബ്ദമായ കുറച്ചു നിമിഷങ്ങൾ .. അവനൊരു ഊമയായിരുന്നു  .
  അവൻറെ കണ്ണിലെ ദേഷ്യവും  ആങ്ങ്യങ്ങളിലെ  വേഗതയും !
  ഡ്രൈവർക്ക് കാര്യം മനസിലായി  .
ആ 3  രൂപയും തിരികെ കൊടുത്തു  ഞാനും ഓട്ടോ ഡ്രൈവറും യാത്ര തുടർന്നപ്പോൾ  റിയർ മിററിൽ  അയാൾ ആ സ്ത്രീയെ  കൈ  പിടിച്ചു റോഡ്‌ മുറിക്കുവാൻ സഹായിക്കുന്നത് ഞാൻ  നോക്കിയിരുന്നു.

No comments:

Post a Comment